കൊറോണ വൈറസ് രോഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്ത ഫിഫ ദി ബെസ്റ്റ് പുരസ്ക്കാരം റദ്ദാക്കി. ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം സെപ്തംബറിലാണ് പുരസ്കാരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തിയതിനെത്തുടര്‍ന്ന് പുരസ്കാരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഫിഫ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയുടെ ലയണല്‍ മെസ്സിയായിരുന്നു മികച്ച താരം. ഏറ്റവും കൂടുതല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ താരവും മെസ്സിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2016 മുതലാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം വിതരണം ചെയ്യാന്‍ ആരംഭിച്ചത്.
കൊറോണ: ഇത്തവണത്ത ‘ഫിഫ ദി ബെസ്റ്റ്’ പുരസ്ക്കാരം റദ്ദാക്കി
RELATED ARTICLES