HomeSportsലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ലോകചാംപ്യനായത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം.
193 കിലോ ഭാരം ഉയര്‍ത്തിയ തായ്ലന്‍ഡിന്റെ സുക്ഷാരോണ്‍ തുനിയ വെള്ളിയും സെഗൂറ അനാ ഐറിസ് വെങ്കലവും നേടി. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോകചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്.

ചാ​നു​വി​ന്‍റെ സ്വ​ര്‍​ണ​നേ​ട്ട​ത്തി​നു രാ​ഷ്​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​തോ​ടൊ​പ്പം, ചാ​നു​വി​ന്‍റെ ഭാ​വി​യി​ലെ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കും ആ​ശം​സ​ക​ളുമെന്ന് രാഷ്ട്രപതി പറഞ്ഞു. നി​ങ്ങ​ളു​ടെ നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു. മേ​രി കോം ​ഉ​യ​ര്‍​ത്തി​യ അ​ഭി​മാ​ന​ത​രം​ഗ​ത്തി​നു തൊ​ട്ടുപി​ന്നാ​ലെ മ​റ്റൊ​രു ഇ​ന്ത്യ​ന്‍​വ​നി​ത കൂ​ടി രാ​ജ്യ​ത്തി​ന്‍റെ യ​ശ​സു​യ​ര്‍​ത്തി​യി​രി​ക്കു​ന്നു എന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 1994ലും1995 ​ലും കര്‍ണം മല്ലേശ്വരിയാണ് ലോകവേദിയില്‍ ഇതിനു മുമ്ബ് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യക്കാരി. 2014, 2017 കോ​മ​ണ്‍വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ യ​ഥാ​ക്ര​മം വെ​ള്ളി​യും സ്വ​ര്‍​ണ​വും ചാ​നു നേ​ടി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments