HomeSportsറഷ്യയില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനായില്ല; ഇറ്റലി പുറത്ത്

റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനായില്ല; ഇറ്റലി പുറത്ത്

ഗോളടിക്കാന്‍ മറന്ന ഇറ്റലി അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിന്റെ രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡനെതിരെ ഗോള്‍ നേടാന്‍ കഴിയതിരുന്നതോടെയാണ് ഇറ്റലി പുറത്തായത്.

ഇതോടെ ഇരുപാദങ്ങളിലുമായി 1-0നു പിന്നിലായ ഇറ്റലി പുറത്തായി. മല്‍സരത്തില്‍ ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. വെള്ളിയാഴ്ച സ്റ്റോക്ഹോമിലെ ഫ്രണ്ട്സ് അറീനയില്‍ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോല്‍വിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. മല്‍സരത്തിന്റെ 61-ാം മിനിറ്റില്‍ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാകും റഷ്യയിലേത്.

ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായി വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുപ്പത്തിയൊമ്ബതുകാരനായ ബഫണ്‍ പറഞ്ഞു. 20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബഫണ്‍ വിരാമം കുറിച്ചത്. 175 മത്സരങ്ങളില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ജഴ്സി അണിഞ്ഞ ബഫണ്‍ നിരവധി രക്ഷപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പിച്ച്‌ കിരീടം നേടിയ ടീമില്‍ അംഗമാണ് ബഫണ്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments