HomeSportsശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം; പൂജാരയും മുരളി വിജയും വീണ്ടും ക്രീസില്‍ ഒന്നിക്കുന്നു

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം; പൂജാരയും മുരളി വിജയും വീണ്ടും ക്രീസില്‍ ഒന്നിക്കുന്നു

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്കോര്‍ 70 കടന്നു. 23 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ദില്‍റുവാന്‍ പെരേരയുടെ പന്തില്‍ സുരങ്ക ലക്മലിന് ക്യാച്ച്‌ നല്‍കിയാണ് ധവാന്‍ മടങ്ങിയത്.

തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്ബര വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡില്‍ കണ്ണുനട്ട് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ഇറങ്ങുന്നത്. മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുത്തു. 2005-2008 കാലയളവില്‍ ഓസ്ട്രേലിയ സ്വന്തമാക്കിയ വിജയപരമ്ബരകളുടെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments