ഐസിസി ട്വന്റി 20 ആദ്യ സ്ഥാനങ്ങള്‍ ഇന്ത്യ നിലനിര്‍ത്തി. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ഭുംറയുമാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുളള ഓസീസ് താരം ആരോണ്‍ ഫിഞ്ചുമായുള്ള ലീഡ് കോഹ്ലി 40 പോയിന്റാക്കി ഉയര്‍ത്തി. ബാറ്റിംഗ് റാങ്കിംഗിലും ബൗളിംഗ് റാങ്കിംഗിലും ആദ്യ ഇരുപതില്‍ മറ്റ് ഇന്ത്യന്താരങ്ങളാരുമില്ല.രോഹിത് ശര്‍മ, ശിഖര്‍ ധവാന് എന്നിവര്‍ നില മെച്ചപ്പെടുത്തി 21, 45 സ്ഥാനങ്ങളിലുണ്ട്. ധവാന് 20 സ്ഥാനങ്ങളാണു മുന്നോട്ടുകയറിയത്. ബൗളര്‍മാരില്‍ 724 പോയന്റ് നേടിയാണ് ഭുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 719 പോയന്റുമായി ഇമാദ് വസീമും 717 പോയന്റുമായി റാഷിദ് ഖാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഭുംറ അല്ലാതെ മറ്റാരു ഇന്ത്യന്‍ താരവും ആദ്യ 20 റാങ്കിംഗിനുളളില് സ്ഥാനം പിടിച്ചില്ല.
ഐസിസി റാങ്കിങ് നിലനിർത്തി ഇന്ത്യ; ട്വന്റി 20 ആദ്യസ്ഥാനങ്ങള്‍ നിലനിര്‍ത്തി
RELATED ARTICLES