HomeSportsകേരള ബ്ലാസ്റ്റേഴ്‌സിന് ഇനി കടുത്ത പരീക്ഷണ നാളുകൾ; കണക്കുകളുടെ കളിയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി കടുത്ത പരീക്ഷണ നാളുകൾ; കണക്കുകളുടെ കളിയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. കണക്കുകൂട്ടിയും പ്രാര്‍ഥനകളുമായി ആരാധകരും. പ്ലേഓഫ് സാധ്യതകള്‍ക്ക് മറ്റു ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മറ്റു ടീമുകളുടെ രണ്ടു ഫലങ്ങള്‍ അനുകൂലമായി വരികയും ചെന്നൈയ്നും ബെംഗളൂരുവിനും എതിരായ രണ്ടു മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ പ്ലേഓഫിലെത്താം. ആ മത്സരങ്ങള്‍ ഇതൊക്കെ

ബ്ലാസ്റ്റേഴ്സ്- ചെന്നൈയ്ന്‍, ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു

കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോംമാച്ച്‌. അവസാന മത്സരം വരെ ആയുസ് നീട്ടിയെടുക്കുമോ എന്ന് തീരുമാനിക്കപ്പെടുന്നത് ചെന്നൈയ്നെതിരായ ഈ മത്സരമാകും. ജയിച്ചാല്‍ മാര്‍ച്ച്‌ ഒന്നിന് ബെംഗളൂരു എഫ്സിക്കെതിരേ ആത്മവിശ്വാസത്തോടെ പ്ലേഓഫിന് മുമ്ബുള്ള ‘സെമി’ കളിക്കാം. ബെംഗളൂരുവിനെതിരേ മാര്‍ച്ച്‌ ഒന്നിന് നടക്കുന്ന മത്സരത്തിന് മറ്റു ചില വൈകാരിക വശങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ജയിക്കുകയെന്നത് മഞ്ഞപ്പടയുടെ ലക്ഷ്യമാണ്. സി.കെ.വിനീതിനെയും റിനോ ആന്റോയെയും ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് അപമാനിച്ചത് മുതല്‍ ഇരുടീമിന്റെയും ആരാധകര്‍ തമ്മില്‍ അത്ര രസത്തിലല്ല.

ജെംഷഡ്പൂര്‍-ബെംഗളൂരു, ജെംഷഡ്പൂര്‍-ഗോവ

ജെംഷഡ്പൂരിന്റെ ഈ രണ്ടു മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. 16 കളിയില്‍ 26 പോയിന്റുള്ള ജെംഷഡ്പൂര്‍ എഫ്സി ഈ രണ്ടു കളിയില്‍ ഏതെങ്കിലും ഒന്നില്‍ തോല്‍ക്കുകയും ബ്ലാസ്റ്റേഴ്സ് മറ്റു രണ്ടിലും ജയിക്കുകയും ഒപ്പം ഗോവ അടുത്ത നാലില്‍ ഒരെണ്ണമെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ മഞ്ഞപ്പടയ്ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ സെമിയിലെത്താം. ബെംഗളൂരു, പൂനെ ഒപ്പം ചെന്നൈയ്ന്‍ ടീമുകള്‍ ഏകദേശം പ്ലേഓഫ് ഉറപ്പിച്ചെന്ന് പറയാവുന്ന സ്ഥിതിയിലാണ്. അതുകൊണ്ട് തന്നെ ജെംഷഡ്പൂരിന്റെ ഇനിയുള്ള വീഴ്ച്ചകളാകും ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഉചിതം.

ഗോവയെ സൂക്ഷിക്കണം

14 കളികളില്‍ 20 പോയിന്റുള്ള എഫ്സി ഗോവ സെമിയിലേക്കുള്ള പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. ഇനിയുള്ള നാലു കളിയും ജയിച്ചാല്‍ ഗോവയ്ക്ക് 32 പോയിന്റാകും. ഒരെണ്ണത്തില്‍ തോറ്റാല്‍ 29 പോയിന്റും. ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണവും ജയിച്ചാല്‍ ഗോവയെ മറികടന്നു അവസാന നാലില്‍ ഒരു സ്ഥാനം ഉറപ്പിക്കാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments