HomeSportsഡികോക്കും അംലയും തകർത്തു; ബംഗ്ലാദേശിനെതിരെ ചരിത്രവിജയവുമായി ദക്ഷിണാഫ്രിക്ക

ഡികോക്കും അംലയും തകർത്തു; ബംഗ്ലാദേശിനെതിരെ ചരിത്രവിജയവുമായി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റില്‍ തോറ്റമ്ബിയ ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലും തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 279 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ സെഞ്ച്വറി നേടി.

ബൗണ്ടറി നേടി വിജയറണ്‍ പൂര്‍ത്തിയാക്കിയതിനാല്‍ 282 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്. ഏകദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നേടുന്ന ഏറ്റവും വലിയ റണ്‍ ചേസാണിത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന സഖ്യമാവാനും ഡികോക്കിനും അംലക്കും കഴിഞ്ഞു. ഗിബ്സ്-സ്മിത്ത് സഖ്യത്തെയാണ് ഇവര്‍ മറികടന്നത്. തകര്‍പ്പന്‍ മറുപടിയാണ് ഡികോക്കും അംലയും നല്‍കിയത്. ഇതില്‍ ഡികോക്കായിരുന്നു അപകടകാരി.

145 പന്തില്‍ നിന്ന് 21 ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 168 റണ്‍സാണ് ഡി കോക്ക് അടിച്ചെടുത്തത്. എന്നാല്‍ അംല 112 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ ബലത്തില്‍ 110 റണ്‍സ് നേടി. ഇരുവരും ബംഗ്ലാദേശി ബൗളര്‍മാരെ നിലത്തു നിര്‍ത്തിയില്ല. എട്ട് ഓവറില്‍ 61 റണ്‍സ് നേടിയ തസ്കിന്‍ അഹമ്മദും 8.5 ഓവറില്‍ 50 റണ്‍സ് നേടിയ നായകന്‍ മുര്‍താസയും തല്ലുവാങ്ങിയവരില്‍ മുന്‍പന്തിയിലാണ്. അതിനിടെ വേഗത്തില്‍ 26 സെഞ്ച്വറിയെന്ന റെക്കോര്‍ഡും അംല സ്വന്തം പേരിലെഴുതി. അംലയും ഡികോക്കും ഇത് നാലാം തവണയാണ് ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി നേടുന്നത്. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് പുതിയതാണ്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments