HomeSportsഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജൂൺ 17 ന് പുനരാരംഭിച്ചേക്കും: ഒരുങ്ങി താരങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജൂൺ 17 ന് പുനരാരംഭിച്ചേക്കും: ഒരുങ്ങി താരങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജൂൺ പതിനേഴിന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. രണ്ടു മത്സരങ്ങളോട് കൂടിയാണ് ലീഗ് ആരംഭിക്കുകയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലും ഷെഫീൽഡ് യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിലാകും ആ രണ്ട് മത്സരങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ഇപിഎൽ നിർത്തിവെച്ചത്. മാർച്ച് ഒമ്പതിന് ലെസ്റ്റർ സിറ്റി 4-0ത്തിന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ച ശേഷം ഒരു മത്സരവും നടന്നിട്ടില്ല. 

വീഡിയോ കോൺഫറൻസിൽ 20 ക്ലബ്ബുകൾ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സമ്മതം അറിയിച്ചതോടെയാണ് ഇ.പി.എൽ പുനരാംരഭിക്കാൻ തീരുമാനിച്ചത്. ജൂൺ ഇരുപതിനാണ് ആദ്യം മത്സരങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് മൂന്നു ദിവസം മുമ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments