ആദ്യ ട്വന്റി 20: ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്തു വാരി ഇംഗ്ലണ്ട്

37

ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇഗ്ലണ്ട് മറികടന്നു. സ്കോർ: ഇന്ത്യ 20 ഓവറിൽ 124 ന് എഴ്, ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 130. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.