HomeSportsസതാംപ്ടണ്‍ ടെസ്റ്റ്: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 60 റണ്‍സ് ജയം

സതാംപ്ടണ്‍ ടെസ്റ്റ്: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 60 റണ്‍സ് ജയം

സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 60 റണ്‍സ് ജയം. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 184 റണ്‍സിന് പുറത്തായി. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ നാലാം ടെസ്റ്റ് ആതിഥേയര്‍ വിജയിച്ചതോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി.

58 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ 51 റണ്‍സെടുത്തു. ആര്‍. അശ്വിന്‍ 25 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഇംണ്ടിന് വേണ്ടി മൊയീന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയും വിജയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments