HomeSportsലോകകപ്പ് ഫുട്‍ബോൾ; കൊളംബിയയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

ലോകകപ്പ് ഫുട്‍ബോൾ; കൊളംബിയയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

കായികമായി വെല്ലുവിളിച്ച കൊളംബിയയ്‌ക്കെതിരെ ഹാരി കെയ്ന്‍ പെനല്‍റ്റിയില്‍നിന്ന് നേടിയ ഗോളില്‍ ഇംഗ്ലണ്ടാണ് ആദ്യം മുന്നില്‍ക്കയറിയത്. ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച കോര്‍ണര്‍കിക്ക് തടയാനുള്ള കൂട്ടപ്പൊരിച്ചിലിനിടെ ബോക്‌സിനുള്ളില്‍ ഹാരി കെയ്‌നെ കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത കെയ്ന്‍ അനായാസം ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലെ ടോപ് സ്‌കോററായ കെയ്‌നിന്റെ ആറാം ഗോള്‍. അതില്‍ നാലും പെനല്‍റ്റിയില്‍നിന്ന്.

തിരിച്ചടിക്കാനുള്ള കൊളംബിയയുടെ ശ്രമങ്ങള്‍ അതിജീവിച്ച് ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയിരിക്കെ എക്‌സ്ട്രാ ടൈമില്‍ സമനില ഗോളെത്തി. ഇക്കുറിയും ഗോളിലേക്ക് നയിച്ചത് കോര്‍ണര്‍കിക്ക്. ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച യെറി മിനായ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. വിജയമുറപ്പിച്ചുനിന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍. ഇതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments