ഐപിഎൽ : കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിക്ക് ത്രസിപ്പിക്കുന്ന വിജയം

11

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഉജ്ജ്വല ജയം. ബാറ്റിങ് മികവില്‍ ഏഴു വിക്കറ്റിനാണ് കെകെആറിനെ ഡല്‍ഹി തുരത്തിയത്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 178 റണ്‍സാണ് നേടിയത്. മറുപടിയില്‍ ശിഖര്‍ ധവാനും (97*) റിഷഭ് പന്തും (46) തകര്‍ത്തടിച്ചപ്പോള്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റിനു ഡല്‍ഹി ലക്ഷ്യത്തിലെത്തി. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കെകെആറിനെതിരേ ഡല്‍ഹി വെന്നിക്കൊടി പാറിച്ചത്. നേരത്തേ ദില്ലിയില്‍ നടന്ന ആദ്യ പാദത്തില്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറിലും ഡല്‍ഹിക്കായിരുന്നു ജയം.