HomeSportsകോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡലോടെ ഇന്ത്യ തുടങ്ങി; ആദ്യമെഡൽ ഭാരോദ്വഹനത്തില്‍ നിന്നും

കോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡലോടെ ഇന്ത്യ തുടങ്ങി; ആദ്യമെഡൽ ഭാരോദ്വഹനത്തില്‍ നിന്നും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ ദിനം തന്നെ മെഡലോടെ ഇന്ത്യ തുടങ്ങി. ഭാരോദ്വഹനത്തില്‍ ഗുരുരാജയാണ് ഇന്ത്യയ്ക്ക് ആദ്യ മെഡലായി വെള്ളി സമ്മാനിച്ചത്. 56 കിലോ വിഭാഗത്തിലായിരുന്നു ഗുരുരാജയുടെ നേട്ടം. പക്ഷേ അതേസമയം ആദ്യദിനം നീന്തല്‍കുളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ മലയാളിതാരം സജന്‍ പ്രകാശ് നിരാശ സമ്മാനിച്ചു. പ്രതീക്ഷയോടെ നീന്തല്‍കുളത്തിലിറങ്ങിയ സജന്‍പ്രകാശ് ഹീറ്റ്‌സില്‍ തന്നെ പുറത്തായി. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ് ഇനത്തിലാണ് സജന്‍ പ്രകാശ് മത്സരിച്ചത്. മലേഷ്യന്‍ താരം മുഹമ്മദ് അസ്രോയി ഹസാല്‍വയാണ് ഭാരോദ്വഹനത്തില്‍ ഗുരുരാജയെ പിന്നിലാക്കി സ്വര്‍ണ്ണം നേടിയത്. ശ്രീലങ്കയുടെ ചതുരംഗ ലാക്മല്‍ വെങ്കലവും നേടി.

ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം കുറിച്ചത് ലോക ഒന്നാം നമ്പര്‍ താരം ബര്‍മുഡയുടെ ഫ്‌ളോറാ ഡഫിയായിരുന്നു. ട്രയാത്ത്‌ലണില്‍ മെഡല്‍നേടിക്കൊണ്ട് ഇംഗ്‌ളണ്ടിന്റെ ജെസ്സീക്കാ ലീയര്‍മന്തിന്റെ വെല്ലുവിളി മറികടന്നായിരുന്നു ഡഫി സ്വര്‍ണ്ണം നേടിയത്. കാനഡയുടെ ജോവാന്ന ബ്രൗണ്‍ വെങ്കലം നേടി. ചാള്‍സ് രാജകുമാരനാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്. കാഴ്ചയുടെ വിസ്മയം പകര്‍ന്ന് വര്‍ണാഭമായ ചടങ്ങോടെയായിരുന്നു ഗെയിംസിന് തിരി തെളിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments