ഗ്ലോബല്‍ സോക്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2001 മുതല്‍ 2020 കാലയളവിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. സ്പെയിന്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ കിരീടം നേടിയ താരമാണ് റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും ലാലിഗയില്‍ റയല്‍ മാഡ്രിഡിനുവേണ്ടിയും കളിച്ച റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനുവേണ്ടിയും പന്ത് തട്ടുന്നു.