ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം 7 റൻസിന്

31

 

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി. അവസാനം വരെ പോരാട്ടം നീണ്ടപ്പോള്‍ ഏഴ് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിനടുത്തെത്തിച്ചത്.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണന്‍ ഒരു റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്ന അമ്പാട്ടി റായിഡു കൂടി പുറത്തായതോടെ സിഎസ്‌കെ തോല്‍വി മുന്നില്‍ കണ്ടിരുന്നു.