HomeSportsഇത്തവണ പിഴച്ചത് എക്സ്ട്രാ ടൈമില്‍;കേരള ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും തോറ്റു

ഇത്തവണ പിഴച്ചത് എക്സ്ട്രാ ടൈമില്‍;കേരള ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും തോറ്റു

ഗുവാഹത്തി: നിര്‍ണായക മത്സരത്തിലും ചുവട് പി‍ഴച്ച്‌ മഞ്ഞപ്പടയുടെ കരച്ചില്‍. നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വ‍ഴങ്ങി ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും തോറ്റു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ഈ സീസണില്‍ മഞ്ഞപ്പടയുടെ ഭാവിയും അനിശ്ചിതത്തിലായി.

എക്സ്ട്ര ടൈംമില്‍ വാങ്ങിക്കൂട്ടിയ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേര്‍സിന്‍റെ വിധിയെ‍ഴുതിയത്. ബ്ലാസ്റ്റേഴ്സിനായി 73-ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്നിക്കാണ് ഗോള്‍ നേടിയത്. മത്സരം ജയത്തിലേക്ക് പോകുമെന്ന് കരുതിയ നിമിഷങ്ങള്‍. എന്നാല്‍ 91ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ നല്‍കിയ അനാവശ്യ ഫൗള്‍ പെനാല്‍റ്റിക്ക് കളമൊരുക്കി. ഒഗ്ബക്ഷെ കൃത്യമായി ബ്ലാസ്റ്റേ‍ഴ്സ് വല ചലിപ്പിച്ചതോടെ മത്സരം സമനിലയില്‍. ഒപ്പത്തിനൊപ്പം കളി തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേ‍ഴ്സ് ആരാധകരുടെ നെഞ്ചിലേക്ക് തീ പോലെ 96ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ യുവാന്‍ മാസിയയുടെ ഉഗ്രന്‍ ഷോട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments