HomeNewsLatest Newsഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയറിയാത്ത കുതിപ്പിന് കടിഞ്ഞാണിട്ട് ബെംഗളൂരു

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയറിയാത്ത കുതിപ്പിന് കടിഞ്ഞാണിട്ട് ബെംഗളൂരു

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി. കൊവിഡ് ഇടവേളക്കുശേഷം ഇറങ്ങിയ നിര്‍ണായക പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബെംഗലൂരുവിന്‍റെ വിജയഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്ന് റോഷന്‍ നവോറെം ആണ് ബെംഗലൂരുവിന് വിജയഗോള്‍ സമ്മാനിച്ചത്. കോവിഡിന്‍റെ ക്ഷീണത്തില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് മേല്‍ ആദ്യ പകുതിയില്‍ ബെംഗലൂരുവിനായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ ഡാനിഷ് ഫാറൂഖും പ്രിന്‍സ് ഇബ്രയും പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പത്ത് മത്സരങ്ങളിലെ തോൽവിയറിയാത്ത റെക്കോര്‍ഡ് കൈവിട്ടെങ്കിലും 20 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ജയത്തോടെ ബെംഗലുരൂ ഏഴാം സ്ഥാനത്തു നിന്ന് ആദ്യ നാലിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments