അഞ്ചാം മത്സരത്തിലും ബാംഗ്ലൂരിന് തോൽവി: ഇത്തവണ തോറ്റത് കൊൽക്കത്തയോട്

9

ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും ആര്‍സിബിക്കു തോല്‍വി നേരിട്ടു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കോലിക്കൂട്ടത്തിന്റെ അന്തകരായത്. ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ സംഹാര താണ്ഡവം ആര്‍സിബിയുടെ കഥ കഴിച്ചു. 13 പന്തില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 48 റണ്‍സാണ് റസ്സല്‍ വാരിക്കൂട്ടിയത്. 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം മറികടന്നു.