HomeSports"ആ മൂന്നു പന്തുകളാണ് എന്റെ കരിയറിലെ ബെസ്റ്റ്" : ഇന്ത്യൻ സ്പിന്നർ അശ്വിൻ പറയുന്നു

“ആ മൂന്നു പന്തുകളാണ് എന്റെ കരിയറിലെ ബെസ്റ്റ്” : ഇന്ത്യൻ സ്പിന്നർ അശ്വിൻ പറയുന്നു

2011ലെ ഐപിഎല്ലിൽ ക്രിസ് ഗെയിലിന് എതിരെ എതിരെ എറിഞ്ഞ 3 പന്തുകൾ ആണ് തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. അശ്വിന്റെ വാക്കുകൾ ഇങ്ങനെ:

“205 റൺസ് പ്രതിരോധിക്കുകയായിരുന്നു ഞങ്ങൾ. അടിച്ചു തകർക്കുന്ന ഗെയിൽ മികച്ച ഫോമിലായിരുന്നു. എന്നാൽ 16 റൺസ് വഴങ്ങി ഞാൻ തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അതോടെ ബാംഗ്ലൂരിനെ 147 റൺസിൽ ഒതുക്കാൻ ഞങ്ങൾക്കായി.

ബൗളർമാർ ബോൾ ഇറക്കുന്നതിനുമുൻപ് ചിന്തിക്കുന്നതിനെക്കുറിച്ച് ബാറ്റ്സ്മാൻമാർക്ക് തെറ്റിദ്ധാരണ ഉണ്ടാവാം. എന്നാൽ ഞാൻ അത്തരത്തിലൊരു ബോളർ അല്ല. ആ കളിയിൽ എനിക്കെതിരെ ഒരു ബോൾ സിക്സർ പറത്തിയ റൈഡറിന് എതിരെയും ഞാൻ അടുത്ത പന്തും അതേ രീതിയിൽ ആണ് അറിഞ്ഞത്. ഗെയിലിനെതിരെയും അതേ രീതിയിൽ ഞാൻ എറിഞ്ഞു. ഇവ ഫലം കണ്ടു. അതാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് ഡെലിവറി. അശ്വിൻ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments