ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. നേരത്തെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സ്ഡ് ടീം ഇനത്തില്‍ അപൂര്‍വി-രവികുമാര്‍ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടില്‍ രണ്ട് മെഡലുകളായി.
വനിതാ ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനേഷ്യയെ 8 0നു തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. അതേസമയം, നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മലയാളിതാരം സജന് പ്രകാശ് അഞ്ചാമനായി. ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.