HomeSportsമെസ്സി ഉയര്‍ത്തെഴുന്നേറ്റു; നൈജീരിയയെ കീഴടക്കി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

മെസ്സി ഉയര്‍ത്തെഴുന്നേറ്റു; നൈജീരിയയെ കീഴടക്കി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. അനിവാര്യമായ വിജയം അര്‍ജന്റീന നേടിയെടുക്കുക തന്നെ ചെയ്തു. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നീ വീരനായകരിലൂടെ. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ നൈജീരിയയുടെ സമനിലഗോളിലൂടെ മങ്ങിയതിനു പിന്നാലെയാണ് റോഹോയുടെ ഗോള്‍, വിജയവും പ്രീക്വാര്‍ട്ടര്‍ യോഗ്യതയും പിടിച്ചെടുത്തത്.ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ്.

14ാം മിനിറ്റിലാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51ാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ മോസസ് സൂപ്പര്‍ ഈഗിള്‍സിനെ ഒപ്പമെത്തിച്ചു. 86ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോള്‍. 30ന് വൈകിട്ട് 7.30നാണ് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments