മുൻ കേരള രഞ്ജി നായകൻ കെ.എൻ. അനന്തപത്മനാഭൻ ഇന്ത്യ ഇംഗ്ലണ്ട് ടിട്വന്റി നിയന്ത്രിക്കും

71

മുൻ കേരള രഞ്ജി നായകൻ കെ.എൻ. അനന്തപത്മനാഭൻ അമ്പയറിങ്ങിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടിട്വന്റി മത്സരത്തിൽ ഫീൽഡ് അമ്പയറായിക്കൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 2007ലാണ് ബി.സി.സി.യുടെ അമ്പയറിങ് പാനലിൽ ഇടം നേടുന്നത്. ഇതുവരെയായി 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 61 ടിട്വന്റി മത്സരങ്ങളും നിയന്ത്രിച്ചു.

ഐ.സി.സി. എലൈറ്റ് പാനലിൽ ഇടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ അമ്പയറാണ് അനന്തൻ. ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയും. ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ.രാഘവൻ, എസ്.ദണ്ഡപാണി എന്നിവരാണ് മറ്റുള്ളവർ.