HomeNewsLatest Newsമുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആണ് ഈ കാര്യം പുറത്തുവിട്ടത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു. അന്‍പതാം വയസിലാണ് അന്തപത്മനാഭന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. കേരളം ക്രിക്കറ്റ് അസോസിയേഷന്‍ ആണ് അഭിമാനകരമായ ഈ കാര്യം പുറത്തു വിട്ടത് . ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments