HomeSports"ഇപ്പോൾ ചോദിച്ചാലും ഞാൻ പറയും സച്ചിൻ ഔട്ട്‌ ആയിരുന്നുവെന്ന്:"വെളിപ്പെടുത്തലുമായി അംപയർ !

“ഇപ്പോൾ ചോദിച്ചാലും ഞാൻ പറയും സച്ചിൻ ഔട്ട്‌ ആയിരുന്നുവെന്ന്:”വെളിപ്പെടുത്തലുമായി അംപയർ !

2011 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ
സച്ചിന്റെ ഔട്ട് തിരുത്തിയ തേര്‍ഡ് അംപയറുടെ തീരുമാനം വരുത്തിവെച്ച വിവാദങ്ങൾ ചില്ലറയല്ല. ഇതേ മത്സരത്തില്‍ 85 റണ്‍സ് സച്ചിന്‍ അടിച്ചെടുത്തു. പാകിസ്താനെതിരെ 29 റണ്‍സിന്റെ ആധികാരിക ജയവും ഇന്ത്യ പിടിച്ചടക്കി. ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം ആ പഴയ സന്ദര്‍ഭം വീണ്ടും ഓര്‍ത്തെടുക്കുകയാണ് അംപയര്‍ ഇയാന്‍ ഗൗള്‍ഡ്. ഇപ്പോള്‍ രണ്ടാമതൊരു അവസരം കിട്ടിയാലും ആ പന്തില്‍ സച്ചിനെ ഔട്ട് വിധിക്കുമെന്നാണ് ഇയാന്‍ ഗൗള്‍ഡ് പറയുന്നത്.

സംഭവം ഇങ്ങനെ:

2011 ലോകകപ്പ്, നിര്‍ണായകമായ ഇന്ത്യാ പാകിസ്താന്‍ സെമിഫൈനല്‍. 11 ആം ഓവര്‍. പന്തെറിയാനെത്തിയിരിക്കുന്നത് സയീദ് അജ്മല്‍. ക്രീസില്‍ സച്ചിനും ഗംഭീറും. കരുതലോടെയാണ് അജ്മലിനെ സച്ചിന്‍ നേരിടുന്നത്. മൂന്നാം പന്തില്‍ ക്രീസില്‍ നിന്നും ഒരു ചുവടിറങ്ങിയ സച്ചിന്‍ മിഡ് വിക്കറ്റിലേക്ക് പ്രതിരോധം തീര്‍ത്തു. നാലാം പന്ത് കണ്ണുംചിമ്മും വേഗത്തിലാണ് സ്റ്റംപിലേക്കെത്തിയത്. ലൈനില്‍ കുത്തിയ പന്ത് പാഡിലേക്ക് ചെല്ലുമ്പോള്‍ സച്ചിന്‍ നിസഹായനായി. അമ്പയർ ഔട്ട്‌ വിളിച്ചു. മൊഹാലി സ്റ്റേഡിയം നിശബ്ദം.

ക്രീസില്‍ ഗംഭീറുമായി നടത്തിയ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സച്ചിന്‍ തീരുമാനിച്ചു മിച്ചമുള്ള അവസാന റിവ്യൂ ഉപയോഗിക്കാന്‍. സച്ചിന്റെ തീരുമാനം ശരിയാണെന്ന് പിന്നാലെ ടീവി റിപ്ലേ കാണിച്ചു. തലനാരിഴയ്ക്ക് ലെഗ് സ്റ്റംപ് തൊടാതെ അജ്മലിന്റെ പന്ത് കടന്നുപോയി. പിന്നീട് ക്രിക്കറ്റില്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കപ്പെടുന്ന നിമിഷത്തിനാണ് മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തില്‍ 85 റണ്‍സ് സച്ചിന്‍ അടിച്ചെടുത്തു. പാകിസ്താനെതിരെ 29 റണ്‍സിന്റെ ആധികാരിക ജയവും ഇന്ത്യ പിടിച്ചടക്കി. ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ രണ്ടാമതൊരു അവസരം കിട്ടിയാലും ആ പന്തില്‍ സച്ചിനെ ഔട്ട് വിധിക്കുമെന്നാണ് ഇയാന്‍ ഗൗള്‍ഡ് പറയുന്നത്.

ടീവി റീപ്ലേയില്‍ പന്ത് ലൈനിലാണ് കുത്തുന്നത്. എന്നാല്‍ ‘ഹൊക്ക് ഐ’ സാങ്കേതികവിദ്യയുടെ പ്രവചനത്തില്‍ പന്ത് ലെഗ് സ്റ്റംപിനെ തൊടുന്നില്ല. അജ്മലിന്റെ പന്തിന് വേഗം കൂടുതലായിരുന്നു. സച്ചിന്റെ ലെഗ് പാഡില്‍ ചെന്നിടിച്ച് പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് തെറിക്കുന്നതാണ് താന്‍ കണ്ടതെന്ന് ഗൗള്‍ഡ് കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തിലാണ് സച്ചിന്‍ ഔട്ടാണെന്ന് വിധിച്ചത്. ഇതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഗൗള്‍ഡ് വ്യക്തമാക്കി. സംഭവത്തില്‍ നിരവധി തവണ സയീദ് അജ്മല്‍ നിരാശ പ്രകടമാക്കിയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments