HomeSportsലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ എന്തുകൊണ്ട് താന്‍ പരാജയപ്പെട്ടു ? ആ കാരണം വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി !

ലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ എന്തുകൊണ്ട് താന്‍ പരാജയപ്പെട്ടു ? ആ കാരണം വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി !

1999ലാണ് അഫ്രീഡി ആദ്യമായി ഇന്ത്യക്കെതിരേ ലോകകപ്പ് കളിച്ചത്മല്‍സരത്തില്‍ അഞ്ചു റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. തുടർന്നുള്ള ലോകകപ്പുകളിൽ കളിച്ച 5 ഇന്നിങ്‌സുകളിലും താരം പരാജയമായിരുന്നു. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും താരം ദുരന്തമായി മാറി. എന്നാൽ ഇതിന്റെ കാരണം പറയുകയാണ് താരം ഇപ്പോൾ. ട്വിറ്ററിലൂടെയാണ് ഒരാള്‍ ഇതേക്കുറിച്ച്‌ അഫ്രീഡിയോടു ചോദിച്ചത്. ലോകകപ്പുകളില്‍ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ എന്തായിരുന്നു നിങ്ങളുടെ മോശം പ്രകടനങ്ങള്‍ക്കു കാരണം എന്ന ചോദ്യത്തിന് ചിരിയോടെയാണ് താരം മറുപടി പറഞ്ഞത്. ഇന്ത്യന്‍ ടീം ഭാഗ്യവാന്‍മാരായത് കൊണ്ടാണെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു സ്‌മൈലിയോടൊപ്പം അഫ്രീഡിയുടെ മറുപടി.

2003ലെ ലോകകപ്പില്‍ അഫ്രീഡി നേടിയത് ഒമ്ബത് റണ്‍സും ഒരു വിക്കറ്റുമായിരുന്നു. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ സെമിയിലായിരുന്നു ഇന്ത്യ- പാക് പോരാട്ടം. അന്ന് 10 ഓവര്‍ ബൗള്‍ ചെയ്തിട്ടും വിക്കറ്റൊന്നും ലഭിക്കാതിരുന്ന അഫ്രീഡിക്കു ബാറ്റിങില്‍ 17 പന്തില്‍ 19 റണ്‍സാണ് നേടാനായത്. 2015ലെ ലോകകപ്പില്‍ 22 റണ്‍സെടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments