അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചു. ഇന്ത്യന്‍ ടീമിനായി ടെസ്റ്റ്, ട്വന്റി 20, ഏകദിന ഫോർമാറ്റുകൾക്കായുള്ള ജഴ്സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്. ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്.
ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്സിയില്‍ കളിക്കും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്. ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അഡിഡാസും പരസ്പരം കൈകോര്‍ക്കുന്നത്. ഇതിനുമുന്‍പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്സര് ചെയ്തത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്സര് ബൈജൂസ് ലേണിങ് ആപ്പാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സികള്‍ പുറത്തിറക്കി അഡിഡാസ്
RELATED ARTICLES