HomeSportsആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞുവീഴ്ത്തി; അഞ്ചാം ടെസ്റ്റിൽ സർവാധിപത്യവുമായി ഇംഗ്ലണ്ട്

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞുവീഴ്ത്തി; അഞ്ചാം ടെസ്റ്റിൽ സർവാധിപത്യവുമായി ഇംഗ്ലണ്ട്

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യമുറപ്പിച്ച്‌ ഇംഗ്ലണ്ട്. ഇന്ത്യക്ക് വിജയലക്ഷ്യമായി 464 റണ്‍സ് മുന്നോട്ടുവെച്ച ശേഷം ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ അവര്‍ വീഴ്ത്തുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സില്‍ 423 റണ്‍സിന് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാലാം ദിനം 8 വിക്കറ്റിന് 423 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. അലിസ്റ്റര്‍ കുക്ക് 147 റണ്‍സെടുത്തു.

ജോ റൂട്ട് 125 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ജഡേജ, വിഹാരി എന്നിവര്‍ മൂന്ന് വീതവും മുഹമ്മദ് ഷമി 2 വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 2 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ വീണു. ധവാന്‍ ഒരു റണ്‍സും പൂജാര, കോഹ്ലി എന്നിവര്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനും മുമ്ബും പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുലും രഹാനെയും ചേര്‍ന്ന് കൂടുതല്‍ പരുക്കില്ലാതെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments