സ്വന്തം പേരിലുള്ള പവിലിയന്‍ ഉദ്ഘാടനം ചെയ്യില്ല; ധോണിയുടെ ഈ നിലപാടിന് പിന്നിലെ കാരണം ഇങ്ങനെ:

സ്വന്തം പേരിലുള്ള പവിലിയന്‍ ഉദ്ഘാടനം ചെയ്യില്ലെന്ന് അറിയിച്ച്‌ എംഎസ് ധോണി. തന്റെ സ്വന്തം നാടായ റാഞ്ചിയിലെ സ്റ്റേഡിയത്തില്‍ തന്റെ പേരില്‍ നിര്‍മ്മിച്ച പുതിയ പവലിയന്‍ ഉദ്ഘാടനം ചെയ്യില്ലെന്നാണ് ധോണി പറഞ്ഞത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലാണ് ധോണിയുടെ പേര് പവിലിയന് നല്‍കിയത്. ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തിയാണ് ധോണിയോട് പവിലിയന്‍ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ സ്വന്തം വീട്ടില്‍ എന്തെങ്കിലും ഉദ്ഘാടനം ചെയ്യാറുണ്ടോ എന്നാണ് ധോണി തിരിച്ച്‌ ചോദിച്ചത്. ധോണി വളരെ സാധാരണക്കാരായ ഒരാളാണെന്നും അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.