പാകിസ്ഥാനി ഷൂട്ടേഴ്‌സിന് വിസ നിഷേധിച്ച ഇന്ത്യക്കെതിരെ ലോക റെസ്ലിങ് സംഘടന; ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് നിര്‍ദ്ദേശം

ഇന്ത്യയെ ഒറ്റപ്പെടുത്തുവാന്‍ അംഗ രാജ്യങ്ങളോട് യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഫെഡറേഷന്‍. ഇന്ത്യയില്‍ നടക്കുന്ന ലോക കപ്പില്‍ പങ്കെടുക്കുവാന്‍ പാകിസ്ഥാനി ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചത് ചൂണ്ടിയാണ് ലോക റെസ്ലിങ് അസോസിയേഷന്റെ നടപടി. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ആശയ വിനിമയം അവസാനിപ്പിക്കുവാനാണ് നിര്‍ദേശം. പാകിസ്ഥാനി ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചതിന് പിന്നാലെ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയും ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. രാജ്യാന്തര മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി.

വലിയ ടൂര്‍ണമെന്റുകള്‍ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കുവാന്‍ നല്‍കില്ലെന്നാണ് ഒളിംപിക്‌സ് കമ്മിറ്റിയുടെ നിലപാട്. ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷനുമായുള്ള ചര്‍ച്ചകളും, ബന്ധവും സസ്‌പെന്‍ഡ് ചെയ്യുവാനാണ് യുഡബ്ല്യുഡബ്ല്യു അംഗ രാജ്യങ്ങളോടും അനുബന്ധ രാജ്യങ്ങളോടും നിര്‍ദേശിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ലോക കപ്പില്‍ പങ്കെടുക്കുവാനുള്ള പാകിസ്ഥാനി ഷൂട്ടര്‍മാര്‍ക്ക് വിസ നിഷേധിച്ചത്.