കേരള ഫുട്‌ബോളിന് വന്‍ തിരിച്ചടി; യുവതാരങ്ങൾ ക്ലബ് വിടുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി യുവതാരം അലക്‌സ് ഷാജി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീം താരം അലക്‌സ് ഷാജിയാണ് ക്ലബ്ബ് വിട്ടത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം മൂലമാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് സൂചന. കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. സന്തോഷ് ട്രോഫിക്ക് ശേഷം ഒരു മത്സരത്തിലും അലക്‌സിനെ കളിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ജിതിന്‍, അഫ്ദല്‍ എന്നീ മലയാളി താരങ്ങളെ സന്തോഷ് ട്രോഫി കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. കേരള ഫുട്‌ബോളിന് തന്നെ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.