ആദ്യ ട്വന്റി 20: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് നാടകീയ വിജയം

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്കു നാടകീയ വിജയം. മൂന്നു വിക്കറ്റിനാണ് കംഗാരുക്കൂട്ടം ഇന്ത്യയെ മറികടന്നത്. ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് കരുതിയ ഇന്ത്യക്ക് ഉമേഷ് യാദവിന്‍റെ അവസാന ഓവറാണ് വിനയായത്. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ഉമേഷ് രണ്ടു ബൗണ്ടറികളടക്കം ഇത്രയും റണ്‍സ് ദാനം ചെയ്ത് ഇന്ത്യയുടെ വില്ലനായി മാറി. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.