പ്രവാസികളുടെ ഭാര്യമാരുടെ ശ്രദ്ധയ്ക്ക്; സ്വന്തം അനുഭവം വെളിപ്പെടുത്തുന്ന യുവതിയുടെ ഓഡിയോ വൈറലാകുന്നു: ഓഡിയോ കേൾക്കാം

കേരളം ഇന്ന് ഇത്രയേറെ പുരോഗതി കൈവരിച്ചത് കേരളത്തിലെ ജനത ഗൾഫിലേക്ക് പോയതിനു ശേഷമാണെന്ന് നിസ്സംശയം പറയാം .എല്ലാ വിധ സൗകര്യങ്ങളും ഉള്ള ആശുപത്രികളും ,വിദ്യാലയങ്ങളും എല്ലാം ഉണ്ടായതു മലയാളി കൾ ഗൾഫിൽ പോയി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് തന്നെ ആണ്. ഗൾഫിൽ പോയി മരുഭൂമിയിൽ ചോര നീരാക്കി എന്ന പ്രയോഗം കേട്ട് പുച്ഛിക്കുന്നവർ ഉണ്ടാകും .അനുഭവിച്ചാലേ അതിന്റെ കാഠിന്യം അറിയൂ. നാട്ടിലേതു പോലെ സഹിക്കാവുന്ന കാലാവസ്ഥ അല്ല ഗൾഫ് രാജ്യങ്ങളിൽ അസഹനീയമായ കാലാവസ്ഥയിലും ഒറ്റപ്പെടലിലും തളരാതെ അവിടെ നിന്നും പൊരുതി ജീവിക്കാൻ പ്രവാസികൾക്ക് പ്രചോദനം ഏകുന്നത് അവരുടെ കുടുംബ സ്നേഹം ഒന്ന് മാത്രം ആണ് .ഓരോരോ നിസാര ആവശ്യങ്ങൾക്ക് നാട്ടിൽ നിന്നും ഭാര്യ പണം അയക്കാൻ പറയുമ്പോൾ ഒരു വാക്ക് പോലും എതിർത്ത് പറയാതെ പണം അയക്കുന്നു. ഗൾഫിൽ ഭർത്താവിനൊപ്പം എത്തിയ ഈ യുവതി പറയുന്ന ഓഡിയോ മാത്രം മതി ഓരോ പ്രവാസിയുടെയും വിഷമം എത്രത്തോളമെന്നു മനസ്സിലാക്കാൻ.