സ്ത്രീകൾ നിങ്ങളെ സുഹൃത്തായി കാണുന്നതിനു പിന്നിൽ നിങ്ങളിലെ ഈ ഗുണങ്ങളാണ് ! പുതിയ പഠനം പുറത്ത് !

36

ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ് സൗഹൃദം.

വീട്ടുകാരോടും, കുടുംബാംഗങ്ങളോടും തുറന്നു പറയാന്‍ പറ്റാത്ത പലതും നമ്മുക്ക് കൂട്ടുകാരോട് പങ്കുവെയ്ക്കാന്‍ സാധിക്കും. ഒരേ ചിന്താഗതിയുള്ളവരാണ് സുഹൃത്തുക്കളെങ്കില്‍ ആ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും. സൗഹൃദം എപ്പോഴും ആത്മാര്‍ഥത നിറഞ്ഞതായിരിക്കണമെന്നാണ് ശ്രീബുദ്ധന്‍ പറഞ്ഞത്. ആത്മാര്‍ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളുടെ ആത്മാവിനെയായിരിക്കും.

പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. അതേസമയം പുരുഷ സൗഹൃദങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് സ്ത്രീ സൗഹൃദങ്ങള്‍. സ്ത്രീകൾക്ക് പുരുഷ സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല. സ്ത്രീകൾ തമ്മിലുള്ള ദൃഢമായ സൗഹൃദ ബന്ധങ്ങളും ഉണ്ട്. എന്നാൽ സ്ത്രീകൾ തൻറെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ കേന്ദീകരിക്കാറുണ്ട്. സ്ത്രീകൾ തങ്ങളുടെ സൗഹൃദം തിരഞ്ഞെടുക്കന്നതിനു പിന്നിലെ ചില രഹസ്യങ്ങൾ ഇവയാണ്.

ഏറ്റവും വിശ്വസ്‌തരെന്നു തോന്നുന്നവരെയേ സ്ത്രീകൾ സുഹൃത്തുക്കളാക്കൂ. അവർക്കൊപ്പം സ്‌ത്രീകള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാന്‍ കഴിയും. രാത്രി യാത്രയോ ഷോപ്പിങോ ഇവര്‍ക്കൊപ്പം ആശങ്ക കൂടാതെ ചെയ്യാം. അഞ്ചോ അതിലേറെ വര്‍ഷമോ പരിചയമുള്ളവരായിരിക്കും ഇത്തരം സുഹൃത്തുക്കള്‍. ഫോണില്‍ ഏറ്റവും എളുപ്പം വിളിക്കാവുന്ന തരത്തിലായിരിക്കും ഇവരുടെ നമ്പര്‍ ക്രമീകരിക്കുന്നതും. അതാണ് അധികം ആരും ശ്രദ്ധിക്കാത്ത സ്ത്രീ രഹസ്യം. പരസ്‌പരം ഇണപിരിയത്ത സുഹൃത്തുക്കള്‍ ആയിരിക്കും ഇവര്‍.

അതുപോലെ സ്ത്രീകൾക്ക് എപ്പോഴും ആവശ്യം വരുന്നത് ഷോപ്പിങ്ങിനൊരു കൂട്ടാളിയെയാണ്. വസ്ത്രങ്ങളും മറ്റും തിരഞ്ഞെടുക്കാൻ അത്രമേൽ ക്ഷമ ഉള്ളവായിരിക്കണം. അത്തരക്കാരെയെ സ്ത്രീകൾ ഷോപ്പിങ്ങിന് ഒപ്പം കൂട്ടു. നല്ല വസ്‌തുക്കള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് സുഹൃത്തിന് ഉണ്ടായിക്കും. ഇവരുടെ അഭിപ്രായങ്ങളെ എപ്പോഴും വിശ്വാസത്തിലെടുക്കാവുന്നതായിരിക്കും. ഷോപ്പിങ്ങിനും മറ്റുമായി പുറത്ത്‌ പോകുമ്പോള്‍ ഇവരുടെ സൗഹൃദം വളരെ മികച്ചതായിരിക്കും. ഒപ്പമുള്ളവരുടെ ഇഷ്‌ടമെന്താണന്ന്‌ തിരിച്ചറിയാന്‍ ഇവര്‍ക്ക്‌ മികച്ച കഴിവായിരിക്കും.

സ്ത്രീകളിൽ മിക്കവരും ഉപദേശം നൽകുന്നവരെ സുഹൃത്തുക്കളാക്കാറുണ്ട്. ചില പ്രായമുള്ള സുഹൃത്തുക്കളോട്‌ അമ്മയോട്‌ പോലും പങ്കുവയ്‌ക്കാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയാറുണ്ട്‌. ഇവര്‍ ജീവിതത്തില്‍ ഏറെ അനുഭവ സമ്പത്തുള്ളവരായിരിക്കും. എപ്പോഴും സംസാരിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള സുഹൃത്തുക്കളെ സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ അറിയാം. അതുപോലെ തന്നെയാണ് ആശ്വസിപ്പിക്കാൻ കഴിയുന്നവരേയും രസിപ്പിക്കുന്നവരേയും സ്ത്രീകൾ തങ്ങളുടെ സൗഹൃദയ വലയത്തിലാക്കാറുണ്ട്. ഏത്‌ ദു:ഖവും പങ്കുവയ്‌ക്കാവുന്ന ഒരു സുഹൃത്ത്‌ സ്‌ത്രീകളിലേറെ പേരും ആഗ്രഹിക്കാറുണ്ട്. ഏത്‌ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ ഇവര്‍ തയ്യാറാകും. അനവസരങ്ങളിലും വിളിക്കാവുന്നവരായിരിക്കും ഇവര്‍. അതേസമയം ഒപ്പമുള്ളവരെ എപ്പോഴും രസിപ്പിക്കുന്ന സുഹൃത്തുക്കളുമുണ്ട്‌. വൈകുന്നേരങ്ങളിലും മറ്റും പുറത്തു പോകുമ്പോള്‍ ഇവരുടെ സാന്നിദ്ധ്യം സന്തോഷം പകരും.