സോഷ്യൽ മീഡിയയിൽ വൈറലായി വാക്വം ചലഞ്ച്: സംഭവം അതീവ അപകടകരമെന്നു വിദഗ്ദർ

86

ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും വൈറലാകുകയാണ് വാക്വം ചലഞ്ച്. അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിന്‍റെ രീതി ഇങ്ങനെ, ആളുകള്‍ വലിയൊരു ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറും. അതിനുശേഷം ബാഗിനുള്ളില്‍ ഉള്ള വായു ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോള്‍ ബാഗിനകത്തെ വായു മുഴുവന്‍ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാള്‍ക്ക് അനങ്ങാന്‍ വയ്യാതെ വരും. ഒറ്റക്കുള്ളപ്പോള്‍ ഈ അപകടം നിറഞ്ഞ ചലഞ്ച് ചെയ്താല്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.

ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാന്‍ പോലും വയ്യാതെ വീടിന്‍റെ ഉള്ളില്‍ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കള്‍ വന്നതിന് ശേഷമാണ് കുട്ടിയെ അതില്‍നിന്നും പുറത്തെടുത്തത്. ചില ആളുകള്‍ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു.