പോയവർഷം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം തട്ടിപ്പുനടന്ന ആപ്പ് ഏതെന്നറിയാമോ? ഇതാ വിവരങ്ങൾ !

113

പോയവർഷം ഏറ്റവുമധികം തട്ടിപ്പുനടന്ന ആപ്പുകളുടെ വിവരങ്ങൾ പുറത്തുവിട്ട്‌ ചെക്‌ പോയിന്റ്‌ സോഫ്ട്‌വെയർ ടെക്‌നോളജീസിന്റെ പഠനം. ആളുകളുടെ സ്വകാര്യവിവരങ്ങൾ ഏറ്റവുമധികം ചോർന്നത്‌ ഫെയ്‌സ്‌ബുക്കിലൂടെ. ഓൺലൈൻ വ്യാപാരം ഏറ്റവുമധികം നടന്ന ഒക്‌ടോബർമുതൽ ഡിസംബർവരെയുള്ള കാലഘട്ടത്തിൽ ഫെയ്‌സ്‌ബുക്കിലൂടെ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ, പണമിടപാടുകളുടെ വിവരങ്ങൾ തുടങ്ങിയവയാണ്‌ ചോർത്തിയത്‌.

ഒരു ബ്രാൻഡിന്റെയോ കമ്പനിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റിന്‌ സമാനമായ ഡൊമൈൻ ഉപയോഗിച്ച്‌ അനുകരിച്ച്‌ നടത്തുന്ന ഫിഷിങ് ആക്രമണത്തിലൂടെയാണ്‌ ഇവയിലെല്ലാം തട്ടിപ്പ്‌ നടന്നിരിക്കുന്നത്‌. ഇ––മെയിലിൽ കൂടുതൽ ചോർത്തൽ നടന്നത്‌ യാഹുവിലും വെബ്ബിൽ സ്വീഡിഷ്‌ മ്യൂസിക്‌ കമ്പനിയായ സ്‌പോട്ടിഫൈയിലും വലിയ ചോർച്ചകൾ നടന്നു.