ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് ഈസിയായി മറികടന്നു സ്കൈപ്പ്; ഗുരുതര സുരക്ഷാപാളിച്ച

15

സ്‌കൈപ്പ് ആപ്ലിക്കേഷന്റെ സുരക്ഷാ പാളിച്ചയുമായ് ബന്ധപ്പെട്ട പുതിയ ന്യൂസുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവയും ഹാക്ക് ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തല്‍. ലളിതമായി പറഞ്ഞാല്‍ സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ച്‌ മറ്റൊരാള്‍ക്ക് ഫോണിലേക്ക് കടന്നുകയറാന്‍ സാധിക്കും എന്നര്‍ത്ഥം. സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. യൂറോപ്പ് സ്വദേശിയായ ഒരാളാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.