നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസ് ഇനി ഫേസ്ബുക്ക് സ്റ്റോറിയായി പബ്ലിഷ് ചെയ്യാം! ഇതാ അതിനൊരു വഴി:

195

ഫേസ്ബുക്കും വട്സാപ്പും തമ്മിൽ
ബന്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഫേസ്ബുക്ക് കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറികളായി ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനം. ഇപ്പോൾ ഈ ഫീച്ചർ ആൻഡ്രോയിഡിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.

സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്യാൻ ലളിതമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതി. വാട്സ്ആപ്പ് അപ്ലിക്കേഷൻ തുറന്ന് മൈ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. ഇനി ഏത് സ്റ്റാറ്റസാണോ സ്റ്റോറിയായി ഷെയർ ചെയ്യേണ്ടത് അത് നേരെയുള്ള ഹാംബർഗർ ഐക്കണിൽ ടച്ച് ചെയ്യുക. അവിടെ ഡിഫോൾട്ട് സെറ്റിഗ്സിൽ ഉള്ള നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കാണാം. അതിൽ ഷെയർടു ഫേസ്ബുക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.സ്റ്റാറ്റസ് ആർക്കൊക്കെ കാണുന്ന വിധത്തിലാണ് സ്റ്റോറിയായി ഷെയർ ചെയ്യപ്പെടേണ്ടത് എന്ന കാര്യം പ്രത്യേകം സെലക്ട് ചെയ്യേണ്ടതുണ്ട്.

ഷെയർ ഓപ്ഷൻ കൊടുത്തുകഴിഞ്ഞാൽ ആർക്കൊക്കെ കാണുന്ന വിധത്തിലാണ് ഷെയർ ചെയ്യേണ്ടതെന്ന ഓപ്ഷനിൽ പബ്ലിക്ക്, ഫ്രണ്ട്സ് ആൻറ് കണക്ഷൻസ്, ഫ്രണ്ട്സ് എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ നിങ്ങളുടെ ആവശ്യാനുസരണമുള്ള പ്രൈവസി തിരഞ്ഞെടുക്കുക. ഷെയർനൌ ഓപ്ഷനിൽ ടച്ച് ചെയ്താൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് സ്റ്റോറിയായി ഷെയർചെയ്യപ്പെടും.

ഷെയർചെയ്യുന്ന സ്റ്റോറികൾ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പോലെതന്നെ 24 മണിക്കൂർ കഴിയുമ്പോൾ അപ്രത്യക്ഷമാകും.