ഇത് കറിയാച്ചന്റെ കണ്ടുപിടുത്തം; ഒരിക്കൽ മാത്രം ഉറപ്പിച്ചാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ പറ്റിയവിധം ഇനി തൂമ്പ മാറ്റിയെടുക്കാം

ശരിയായി ഉറപ്പിക്കാൻ അറിയാത്ത കൊല്ലന്മാർ ഉറപ്പിച്ചാൽ തൂമ്പാ കൈ എപ്പോഴും ഊരിപ്പോകും. പണിക്കിടെ ഇത് എത്രമാത്രം പ്രയാസമുണ്ടാക്കുമെന്നു കർഷകർക്ക് മാത്രമേ അറിയൂ. ഒരിക്കൽ മാത്രം ഉറപ്പിച്ചാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ പറ്റിയ വിധം പനയുടെ തൂമ്പ മാറ്റിയെടുക്കാൻ ഇതാ ഒരു തന്ത്രം.

ആദ്യമായി അലകുള്ള പനയുടെ തൂമ്പ കൈ തിരഞ്ഞെടുക്കുക. ഹാർഡ്‌വെയർ കടയിൽ നിന്ന് എം സീൽ വാങ്ങിക്കുക. എം സീലും റെസിൻ ബേസും ചേർത്ത് നന്നായി കഴച്ച് തൂമ്പ കൈയ്യുടെ അറ്റത്ത് തേച്ചുപിടിപ്പിക്കണം. അതിനുശേഷം തൂമ്പ ഉറപ്പിക്കുക. ഉറപ്പിക്കുമ്പോൾ തൂമ്പ കൃത്യം ചരിവിൽ വയ്ക്കാൻ പ്രത്യേകo ശ്രദ്ധിക്കണം. തൂമ്പയും കൈയ്യുമായി ചേരുന്നയിടത്ത് നന്നായി ഫിനിഷ് ചെയ്ത എം സീൽ തേക്കണം. ഒട്ടും വിടവില്ലാതെ തേയ്ക്കുക. അതിനുശേഷം 1 ദിവസം നിലത്ത് താങ്ങുകൊടുത്ത് അനങ്ങാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. ഇരുമ്പു തൂമ്പയെക്കാൾ ഇതിനു ഉറപ്പുകിട്ടും. ഇത് കർഷകരുമായി പങ്കുവയ്ക്കുക.

N.B. തൂമ്പ കൈ കത്തൽ കയറാതിരിക്കാൻ p.v.c.pipe ഒട്ടിക്കുന്ന കോമ്പൗണ്ട് തേക്കുക. പുകയത്ത് വയ്ക്കണ്ട ആവശ്യമില്ല.