HomeTech And gadgetsഒടുവിൽ ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ കൂടി ആരംഭിച്ച് വാട്സാപ്പ്; അപ്ഡേറ്റ് ചെയ്യേണ്ടതിങ്ങനെ

ഒടുവിൽ ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ കൂടി ആരംഭിച്ച് വാട്സാപ്പ്; അപ്ഡേറ്റ് ചെയ്യേണ്ടതിങ്ങനെ

ഒടുവിൽ ഡാർക്ക് മോഡ് ഫീച്ചർ വാട്ട്സ് ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. പുതിയ അപ്ഡേറ്റിലൂടെ സംവിധാനം അൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. വട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സിലെ ചാറ്റ് എന്ന ഓപ്ഷനിൽ ടച്ച് ചെയ്യുക. അതിൽ തിം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. തീമിൽ ടച്ച് ചെയ്യുന്നതോടെ. സിസ്റ്റം ഡിഫോൾട്ട്, ലൈറ്റ്, ഡാർക് എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ ഡാർകിൽ ടച്ച് ചെയ്താൽ വാട്ട്സ് ആപ്പ് ഡാർക് മോഡിലേക്ക് മാറും. ഇനി ഐഫോൺ ഉപയോക്താക്കൾ ആണെങ്കിൽ വാട്ട്സ് ആപ്പ് സെറ്റിങ്സിലെ ഡി‌സ്പ്ലേ ആൻഡ് ബ്രൈറ്റ്നസ് ഓപ്ഷനിൽ ടച്ച് ചെയ്ത് ഡാർക് മോഡ് തെരഞ്ഞെടുക്കാം. അപ്ഡേറ്റ് ചെയ്തിട്ടും ഡാർക് മോഡ് എന്ന ഓപ്ഷൻ സെറ്റിങ്സിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഘട്ടംഘട്ടമായി സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദിവസങ്ങൾക്കകം തന്നെ സംവിധാനം എല്ലാവാർക്കും ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments