അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ടെക്നോളജി അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം: ഇനി ഒരു കളിയും നടക്കില്ല

36

സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം. അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഇന്‍സ്റ്റഗ്രാം ഈ ഫീച്ചര്‍ കൊണ്ടു വന്നിരിക്കുന്നത്. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങളും തടയുന്നതാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലെ സെര്‍ച്ച്‌,റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ അവതരിപ്പിക്കപ്പെടുന്ന മുറിവേല്‍പ്പിക്കുന്നതും ഉപദ്രവകരമാകുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളില്‍ മാനസികമായി പ്രയാസമുണ്ടാക്കുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തരം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ പ്രായോജനപ്പെടുത്തുക.