ജിമെയിലിൽ ഒരു പുതിയ ഫീച്ചർ കൂടി വരുന്നു ! ഇനി മെയിൽ അയക്കുമ്പോൾ ഇവയും അറ്റാച്ച് ചെയ്യാം

116

പുതിയ ഫീച്ചറുമായി ജിമെയിൽ. മെയില്‍ അയക്കുമ്പാേള്‍ ഇ-മെയിലുകളും അറ്റാച്ച്‌ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങള്‍ ഒന്നിച്ച്‌ അയക്കണമെങ്കില്‍ ഒരോ ഇ-മെയിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ സാധിക്കു.
എന്നാല്‍ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലില്‍ അറ്റാച്ച്‌ ചെയ്തു അയക്കുവാന്‍ സാധിക്കും. അതോടൊപ്പം തന്നെ ഒരോ അറ്റാച്ച്‌മെന്റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നതാണ്.