വാട്സാപ്പിൽ മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നില്ലേ? ഇതാ ഒരു എളുപ്പവഴി !

50

നിരവധി ഫീച്ചറുകൾ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ് ആപ്പ്. എന്നാൽ മെസ്സേജുകൾ ഷെഡ്യൂൾ ചെയ്ത് അയയ്ക്കാനുള്ള ഓപ്ഷൻ മാത്രം വാട്സ്ആപ്പ് ഉൾപ്പെടുത്തിയിട്ടില്ല. ഇതുമൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ജന്മദിന സന്ദേശങ്ങളും മറ്റും ആദ്യം അയയ്ക്കുന്നതിന് ഉറക്കമൊഴിഞ്ഞ് കാത്തിരിക്കേണ്ട അവസ്ഥ ചിലർക്കൊക്കെ ഉണ്ടാകുന്നുണ്ട്. ഇത് ഒരു പരിഹാരം പറയുകയാണ് ഇവിടെ. ഇനി വാട്സ്ആപ്പ് സന്ദേശങ്ങൾ എപ്പോൾ പോകണം എന്ന് നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്ത് വയ്ക്കാം.

വാട്സാപ്പിൽ ഈ സൗകര്യം ഇല്ലാത്തത് കൊണ്ട് തന്നെ ഒരു തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ച് മാത്രമേ മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു ആപ്പാണ് SKEDit. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക.

ആപ്പ് ഉപയോഗിച്ച് തുടങ്ങാൻ നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ട ആവശ്യം ഉണ്ട്.

പെർമിഷൻ ഓപ്ഷനുകൾ യെസ് നൽകി നിങ്ങൾക്ക് ആപ്പിലേക്ക് പ്രവേശിക്കാം.

തുടർന്ന് ആപ്പിൽ നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യേണ്ട മെസ്സേജ് തീയതിയും സമയവും നൽകുക. ഷെഡ്യൂൾ ചെയ്ത സമയമാകുമ്പോൾ ഓട്ടോമാറ്റിക് ആയി മെസ്സേജ് പോകുന്നതാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണ് ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാനാവുക.