HomeTech And gadgetsമറ്റാർക്കും കാണാൻ പറ്റാത്ത രീതിയിൽ നിങ്ങളുടെ യൂട്യൂബ് സെർച്ച്‌ എങ്ങിനെ ഡിലീറ്റ് ചെയ്യാം?? ഇതാ...

മറ്റാർക്കും കാണാൻ പറ്റാത്ത രീതിയിൽ നിങ്ങളുടെ യൂട്യൂബ് സെർച്ച്‌ എങ്ങിനെ ഡിലീറ്റ് ചെയ്യാം?? ഇതാ ഒരു കിടിലൻ വിദ്യ !

ആയിരക്കണക്കിന് വീഡിയോകളാണ് യൂട്യൂബ് എന്ന ഗൂഗിളിന്റെ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. വിവാദങ്ങളും, ട്യൂട്ടോറിയലും തുടങ്ങി പലപ്പോഴും നിങ്ങൾ മറ്റുള്ളവരോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള വീഡിയോകളും യൂട്യൂബിൽ കാണുന്നുണ്ടാവും. നിങ്ങളുടെ ഈ സെർച്ച്‌ ഹിസ്റ്ററി മറ്റാരും കാണരുത് എന്നു നിങ്ങൾ ആഗ്രഹിക്കാറില്ലേ? ഇതാ അതിനൊരു വഴി.

യൂട്യൂബ് ആപ്പ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പ്രൊഫൈൽ ഇമേജിൽ ക്ലിക്ക് ചെയ്യുക. സെറ്റിംഗ്സ് ബട്ടൺ തിരഞ്ഞെടുത്ത ശേഷം ഹിസ്റ്ററി ആൻഡ് പ്രൈവസി ( History and Privacy) സെക്ഷൻ ക്ലിക്ക് ചെയ്യുക.ഇതിൽ നിന്നും Clear Watch History ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ ഗൂഗിൾ നിങ്ങൾ യൂട്യൂബിൽ തിരഞ്ഞ എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്യും. കൂടാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് കണക്ട് ചെയ്ത ഡിവൈസുകളിൽ നിന്ന് ഉണ്ടായ സെർച്ചുകളും നശിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments