ഇതുവരെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാത്തവർക്ക് കിടിലൻ പണി വരുന്നു ! സൂക്ഷിക്കുക !

51

ഗൂഗിൾ ക്രോം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകുകയില്ല. എന്നാല്‍ ഇതില്‍ സുരക്ഷാ പിഴവുണ്ടെന്നാണ് ഇപ്പോള്‍ ഗൂഗിള്‍ തന്നെ പറയുന്നത്. ഈ സുരക്ഷാ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഗഗൂളിന്റെ മുന്നറിയിപ്പ്.പിഴവുകള്‍ അടച്ച്‌ പതിപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുമെന്നും ഇങ്ങനെ ചെയ്യതാല്‍ സുരക്ഷാ ഭീഷണി ഒഴിയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാ പാളിച്ച. സിസ്റ്റത്തിന്റെ മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റകൾ സിസ്റ്റം തന്നെ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.