നിങ്ങൾക്ക് വാട്ട്സ് അപ്പില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ വരുന്നുണ്ടോ? ഇതാ അതിനൊരു ശാശ്വത പരിഹാരം

വാട്ട്സ് അപ്പില്‍ വരുന്ന നിന്ദ്യമായ സന്ദേശങ്ങള്‍ക്ക് എതിരായി ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ടെലികോം വകുപ്പില്‍ പരാതി നല്‍കാം, ടെലികോമിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദേശത്തിന്റെ ഒരു സ്ക്രീന്‍ഷോട്ട് എടുത്ത് പരാതിയോടപ്പം, മൊബൈല്‍ നമ്ബറും ഈ പറയുന്ന ഇമെയില്‍ ഐഡിയില്‍ ‘ccaddn-dot@nic.in’ അയച്ച്‌ നല്‍കണം. ആര്‍കെങ്കിലും അക്രമാസക്തം / കുറ്റകരം / വധ ഭീഷണി / അശ്ലീല സന്ദേശങ്ങള്‍ എന്നിവ ലഭിക്കുകയാണെങ്കില്‍ അത്തരം സന്ദേശങ്ങള്‍, മൊബൈല്‍ നമ്ബറുകളോടൊപ്പം സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് ‘ccaddn-dot@nic.in’ ഈ മെയിലില്‍ അയയ്ക്കുക. “ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ടെലികോം വകുപ്പിലേക്ക് എത്തിക്കുകയും അവര്‍ ഇത് പോലീസില്‍ അറിയിക്കുകയും ചെയ്യും”, ടെലികോം കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോളറായ ആശിഷ് ജോഷി ട്വീറ്റ് ചെയ്യ്തു.

പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ അയ്യക്കുന്നവര്‍ക്കെതിരെ തടയിടുവാനും കൂടിയാണ് ഇത്.