HomeNewsShortജമ്മു കാശ്‌മീരില്‍ ഭീകരാക്രമണം: 48 ഇന്ത്യൻ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീരില്‍ ഭീകരാക്രമണം: 48 ഇന്ത്യൻ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു കോണ്‍വോയി ആയിപോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.2016ലെ ഉറി ആക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണിത്.അന്ന് പതിനെട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.തുടര്‍ന്ന് ഇന്ത്യ തീവ്രവാദികള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു.ജവാന്‍മാരുടെ മരണത്തില്‍ സീതാറാം യെച്ചൂരി, രാഹുല്‍ഗാന്ധി തുടങ്ങി പ്രമുഖ രാഷ്ട്രിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കടപ്പാട്: ദേശാഭിമാനി

RELATED ARTICLES

Most Popular

Recent Comments