HomeNewsLatest Newsസ്വർണക്കടത്തു കേസ്: സ്വപ്നയുടെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്ത്; സംസ്ഥാനം വിട്ടതെങ്ങിനെയെന്നും സംശയം

സ്വർണക്കടത്തു കേസ്: സ്വപ്നയുടെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്ത്; സംസ്ഥാനം വിട്ടതെങ്ങിനെയെന്നും സംശയം

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പിടിച്ചു കുലുക്കിയ സ്വ‌ര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനും സന്ദീപ് നായ‌ര്‍ക്കും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്ബറും ഉണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ എന്‍ ഐ എയ്ക്ക് തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. പ്രതികളുടെ ഫോണ്‍രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ച്‌ വരികയാണ്. സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്.

സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മു​ഴു​വ​ന്‍​ ​കാ​ര്യ​ങ്ങ​ളും​ ​സ്വ​പ്‌​ന​യ്ക്ക​റി​യാ​മെ​ന്ന് ​ഒ​ന്നാം​പ്രതി​ ​സ​രി​ത്ത് ​വെ​ളി​പ്പെ​ടു​ത്തി.​ ​സ്വ​ര്‍​ണം​ ​അ​യ​യ്‌​ക്കു​ന്ന​വ​രെ​യും​ ​ഏ​റ്റു​വാ​ങ്ങു​ന്ന​വ​രെ​യും​ ​സ്വ​പ്‌​ന​യ്ക്ക് ​പ​രി​ച​യ​മു​ണ്ട്. ക​സ്റ്റം​സ് ​ക​മ്മി​ഷ​ണ​ര്‍​ ​സു​മി​ത് ​കു​മാ​റും​ ​എ​ന്‍.​ഐ.​എ​ ​അ​ഡി​ഷ​ണ​ല്‍​ ​എ​സ്.​പി​ ​ഷൗ​ക്ക​ത്ത​ലി​യും​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​ ​കാ​ര്യ​ങ്ങ​ള്‍​ ​തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു.​ ​നിലവില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മൂന്ന് വര്‍ഷം ഇവര്‍ നടത്തിയ ബാങ്ക് ഇടപാടുകള്‍ എന്‍ഐഎ അന്വേഷിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments