ദേശീയ പണിമുടക്ക്; സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു;ഉത്തരേന്ത്യയില്‍ ഭാഗികം മാത്രം

16

കേന്ദ്ര സര്‍ക്കാറി​​​​െന്‍റ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതി​േഷധിച്ച്‌​ പത്ത്​ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്​ ഉത്തരേന്ത്യയില്‍ ഭാഗികം. ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക്​ കാര്യമായ ചലനം ഉണ്ടാക്കിയില്ല. കോല്‍ക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.

പണിമുടക്ക്​ കാരണം തൊഴിലാളികള്‍ക്ക്​ ഇന്നും നാളെയും​ ശമ്ബളത്തോടു കൂടിയുള്ള അവധിയോ അര്‍ധ അവധിയോ നല്‍കാനാവില്ലെന്ന്​ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഒഡിഷയിലെ ഭുവനേശ്വറില്‍ പണിമുടക്കിയ തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. കൊല്‍ക്കത്തയില്‍ പണിമുടക്കിന്​ പിന്തുണ പ്രഖ്യാപിച്ച്‌​ പ്രതിഷേധിച്ച സി.പി.എം പ്രവര്‍ത്തകരെ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. കൊല്‍ക്കത്തയില്‍ നിന്ന്​ 30 കി.മി അകലെ ബറസാത്തില്‍ സമരക്കാര്‍ സ്​കൂള്‍ ബസ്​ തകര്‍ത്തു.