തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രന്‍ വധക്കേസ്; ഏഴ് ആര്‍എസ്‌ എസ് പ്രവർത്തകർ അറസ്റ്റിൽ

115

സിപിഐ എം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ ഏഴ് ആര്‍എസ്‌എസ്-ബിജെപിക്കാരെ തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 143, 147, 148, 341, 302, റെഡ്‌വിത്ത് 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടത്.

ആര്‍എസ്‌എസ്–ബിജെപിക്കാരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് കുറ്റക്കരായി കണ്ടത്. ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്ബത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ അല്‍പസമയത്തിന് ശേഷം വിധിക്കും. പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യം നായനാര്‍ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപംവെച്ചാണ് ആര്‍എസ്‌എസുകാര്‍ ആക്രമിച്ചത്.