HomeNewsShortമൂന്നാര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന; റസ്റ്റ് ഹൗസിലെ...

മൂന്നാര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന; റസ്റ്റ് ഹൗസിലെ മുറികള്‍ സ്വകാര്യ ഹോട്ടൽ കയ്യടക്കിയതായി കണ്ടെത്തി

മൂന്നാര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസിലെ മുറികള്‍ സ്വകാര്യ ഹോട്ടലായ മെര്‍മെയ്ഡ് കൈയടക്കി വെച്ചിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി.മൂന്നാറിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ മന്ത്രി രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ആകെയുള്ള 11 മുറികളില്‍ എട്ടെണ്ണം 2002 ല്‍ മെര്‍മെയ്ഡ് ഹോട്ടലിന് ലീസിന് നല്‍കിയിരുന്നു.ബാക്കിയുള്ള മൂന്നു മുറികള്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഈ മുറികളും മെര്‍മേഡ് ഹോട്ടലിന്റെ കൈവശത്തിലാണെന്ന് മന്ത്രി കണ്ടെത്തി. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന് മൂന്നാറില്‍ എത്തിയതായിരുന്നു മന്ത്രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments